Mazha is a Malayalam poem written by a poet who wishes to remain anonymous. The poem brings to one's mind all the memories of a monsoon-soaked countryside in Kerala. Rain is my attempt at creating an English version of the same poem, of course, with a different pitter-patter and a different petrichor.
മഴ
മഴയെപ്പുണർന്നതൊക്കെയാബാല്യകാലം!
മിഴികളിൽ, മൊഴികളിൽ, കളിചിരികളിൽ
ചെമ്മണ്ണലിഞ്ഞ ചെറുവഴികളിൽ, നിറമായ് മണമായ്,
കാലടികൾ പൊതിയും ചുവപ്പായ്
പാടത്തുഴവുചാൽ വേഗമായ് മാറും,
ഞാറ്റുകെട്ടിന്നുതോഴിയായ് ചോരും
ചെളിയിൽ നടക്കുമ്പോളോമനിക്കുന്നവൾ
പുഷ്ടിപ്പെടുത്തുന്ന പീയൂഷവർഷിണി
ഇഷ്ടരാഗം മൂളിത്തഴുകുന്ന ഹർഷിണി
ഇടവഴികളിൽ ഏഴുനാദം പൊഴിച്ചൊപ്പം
നടക്കും മനോഹരി, ഇലയ്ക്കിട്ടു കൊട്ടും,
വള്ളിപ്പടർപ്പിലൊട്ടും, ചെടിപ്പൊന്തയിൽ
മൃദു മർമ്മരം നനച്ചിടറും,
തെങ്ങോല തിളക്കിത്തടിയിലോടിത്തടത്തിലലിയുവോൾ,
കുളിർക്കാറ്റിന്നു നറുമണം ചേർപ്പവൾ
പനിനീർപ്പൂവിലും, തുമ്പ, ചെമ്പരത്തിയെല്ലാം
കുളിർപ്പിച്ചു നറുനിറഗന്ധം കൊടുപ്പവൾ!
മണ്ണിരപ്പുറ്റിനെയലിയിച്ചു, ഞണ്ടിൻ കുഴിതോണ്ടിച്ചു,
നടുവരമ്പത്തെ മാടിൻ ചെവിയിളക്കി,
കാക്കച്ചിറകിനെക്കുതിർത്തണ്ണാൻകൂട്ടിലെക്കൂട്ടായി,
പോത്തിന്‍ പുറത്തമർന്നു തെറിച്ചും,
ചിലുചിലെച്ചിരിച്ചുല്ലസിക്കും വിനോദിനി മഴയിവൾ!
പവിഴമുല്ലയെ മുട്ടുകുത്തിക്കുന്നവൾ
ഒരുതുള്ളിയിൽ കറുകയ്ക്കുമുത്തുചാർത്തുന്നവൾ
ഇറയത്തിടമുറിയാതലറിച്ചിരിപ്പവൾ
പറയുന്നതൊക്കെയും പ്രിയമായ്പ്പതിപ്പവൾ
പാതിരാവിലെ തവളയെത്തല്ലുവോൾ
കൊതിതീരാതൃഷ്ണ കുടംകൊണ്ടൊഴിപ്പവൾ
വാഴത്തടക്കൊരു സ്ഫടികത്തൊലിപോ
ലഴകിൽപ്പൊതിഞ്ഞൊട്ടിക്കിടപ്പവൾ!
തഴുതാമ, മുക്കുറ്റി, മുത്തങ്ങക്കൂട്ടരെ
കഴുത്തോളം മുക്കിക്കിടത്തുന്നവൾ, നീ
പുഴയിൽ കുളിക്കുമ്പൊളെൻമേൽവീണു
പുഴയായ് മാറുന്ന മഴയിവൾ പ്രിയങ്കരി!
ഇല്ലെനിക്കാവില്ല വാക്കിൽ കുറിക്കുവാൻ
നീയെന്റെ പ്രാണന്റെയറിയാത്തരംഗങ്ങൾ!
Rain
And that was a childhood that wrapped up all the rain
In its eyes, in its chatter, in its playful laughter
In the ruddiness of its muddy lanes, in the hues and scents
And in the earthen stains of its foot trails,
Gushing in a hurry down the farmland furrows
Spilling a joyful drizzle where the seedlings huddle
Caressing your feet as they sink in the puddles
She would fall in a cascade of ambrosia,
Crooning a cherished melody,
The echoes of her musical downpour
Usher you down the winding alleys
Tapping on the leaves, clinging to the vines
Drenching the bushes in quivering murmurs
Lighting up the palm fronds, riding down the trunk
And quietly melting into the soil bed,
She would sprinkle fragrance on the cool breeze
Freshen and fill with sweet aromas
The rose, the leucas and the hibiscus,
A clew of worms she would undo
And dig into the crab’s burrow,
Tweaking the cow’s ears in the meadow
Dousing the crow in its tailcoat
Sporting with the squirrel in its den
Bouncing right off the back of a bull
Breaking into laughter like a cheerful lass
She would bring the coral jasmine to its knees
And adorn the devil’s grass with a bead,
She would rejoice in abandon under the eaves
Her every expression a charming treat,
She would slap the toad awake in the midnight hour
Spill potfuls of insatiable thirst
Hug the plantain stem in a sheer crystal drape
Drowning the hogweed, the little tree plant
And the Cyperus grass neck deep,
In the river she would fall all over me
And then all at once become the river,
Nay, I cannot scribble down in words
She is a wave surging in my soul unseen.